Latest News

നടൻ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു

മുംബൈ:ബിഗ് ബോസ് താരവും നടനുമായ സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചു.മരണം സ്ഥിരീകരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന് 40 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അമ്മയും രണ്ട് സഹോദരിമാരും ഉണ്ട്.

സിദ്ധാര്‍ഥ് അടുത്തിടെ റിയാലിറ്റി ഷോകളായ ബിഗ് ബോസ് ഒടിടിയിലും ഡാന്‍സ് ദീവാനെ 3 ലും കാമുകി ഷെഹ്നാസ് ഗില്ലിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ബിഗ് ബോസ് 13 -ലെ വിജയിയായ സിദ്ധാര്‍ത്ഥ് ജനപ്രിയ മുഖമായിരുന്നു, കൂടാതെ ഹംപ്റ്റി ശര്‍മ്മ കെ ദുല്‍ഹാനിയ പോലുള്ള സിനിമകളുടെ ഭാഗമായിരുന്നു. ഏക്താ കപൂറിന്റെ ജനപ്രിയ ഷോയായ ‘ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3’യില്‍ അഗസ്ത്യയുടെ വേഷം അവതരിപ്പിച്ചത് സിദ്ധാര്‍ഥ് ആയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top