Latest News

മരണത്തിൽ ദുരൂഹത,മലപ്പുറത്ത് ഖബറടക്കിയ മൃതദേഹം പുറത്തെടുത്തു

മലപ്പുറം:മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് മലപ്പുറം ചേളാരിയില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു.ജൂലൈ 31ന് മരിച്ച ചേളാരി സ്വദേശി അബ്ദുല്‍ അസീസിന്റെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തത്.

മരിച്ച അസീസിന്റെ സഹോദരനെതിരെയാണ് ആരോപണം. വര്‍ഷങ്ങളായി സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും അസീസിന്റെ സ്വത്തുക്കള്‍ തങ്ങളറിയാതെ കൈമാറ്റം നടത്തിയെന്നും കുടുംബം ആരോപിക്കുന്നു. അസീസിന്റെ മരണ വിവരം മറച്ചുവെക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട് . താഴെ ചേളാരി വൈക്കത്തുപാടം മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കിയ മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെയാണ് പുറത്തെടുക്കാന്‍ ആരംഭിച്ചത് .

പുറത്തെടുത്ത മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുടുംബത്തിന്റെ സംശയ ദൂരീകരണത്തിനുള്ള അന്വേഷണം തുടരുകയാണെന്നും മരിച്ച അസീസിന്റെ ആരോഗ്യനില മോശമായിരുന്നുവെന്ന മെഡിക്കല്‍ രേഖകള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top