ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം സെപ്റ്റംബറോടെ ഉണ്ടായിരിക്കുമെന്ന് മുന്നറിയിപ്പുമായി നീതി ആയോഗ്.മൂന്നാം തരംഗത്തില്‍ 100ല്‍ 23 രോഗികള്‍ വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാം. ഈ സാഹചര്യം മുന്നില്‍ക്കണ്ട് സെപ്റ്റംബറോടെ രാജ്യത്ത് രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കണമെന്നും നീതി ആയോഗ് അംഗം വികെ പോള്‍ പറഞ്ഞു.
മൂന്നാം തരംഗം ഉണ്ടായാല്‍ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് മുതല്‍ അഞ്ച് ലക്ഷം വരെ ആകുമെന്ന് കണക്കാക്കിയാണ് രണ്ട് ലക്ഷം ഐസിയു കിടക്കകള്‍ സജ്ജമാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതില്‍ 1.2 ലക്ഷം കിടക്കകളില്‍ വെന്റിലേറ്റര്‍ സൗകര്യവും വേണമെന്നാണ് നിര്‍ദേശം.
ഏഴ് ലക്ഷം നോണ്‍ ഐസിയു കിടക്കകള്‍, 10 ലക്ഷം ഐസൊലേഷന്‍ കിടക്കകള്‍ എന്നിവയും സജ്ജീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.