Kollam

കോളേജ് വിദ്യാർത്ഥിനി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

പുനലൂർ (കൊല്ലം): ചെമ്പഴന്തി എസ്.എൻ കോളേജിലെ എം.എ (ഇംഗ്ലീഷ്) അവസാന വർഷ വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം.കരവാളൂർ പഞ്ചായത്ത് വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടെയും മകൾ ആതിരയാണ് (22) മരിച്ചത്.

തൊഴിലുറപ്പ് തൊഴിലാളിയായ സരസ്വതി ജോലി കഴിഞ്ഞ് വൈകിട്ടു വീട്ടിലെത്തി കതകിൽ തട്ടിവിളിച്ചെങ്കിലും തുറക്കാതെ വന്നതോടെ തള്ളിത്തുറന്ന് കയറിയപ്പോഴാണ് കിടപ്പുമുറിയിലെ ഫാനിൽ മകൾ തൂങ്ങിനിൽക്കുന്നത് കണ്ടത്.നിലവിളികേട്ട് ഓടിക്കൂടിയ പരിസരവാസികളും, തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം ആശുപത്രി മോർച്ചറിയിൽ.ഒരു സഹോദരനുണ്ട്.മൃതദേഹത്തിൽ നിന്നു ലഭിച്ച, ആതിര എഴുതിയതെന്നു കരുതുന്ന കത്തിൽ മരണത്തിന് കാരണം താൻ തന്നെയാണെന്ന് എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

*_ശ്രദ്ധിക്കുക : ജീവിതത്തിലെ ഒരു പ്രശ്നത്തിനും ആത്മഹത്യ ഒരു പരിഹാരമല്ല എന്ന കാര്യം ഓർക്കുക. കടുത്ത പ്രതിസന്ധികളിൽ ഇത്തരം ചിന്തകൾ വരുമ്പോൾ തന്നെ മാനസിക വിദഗ്ധരുടെ സഹായം തേടുക എന്നതാണ് വിവേകപൂർവ്വമായ തീരുമാനം ._*

*ഇത്തരം ഘട്ടങ്ങളിൽ 1056, 0471- 2552056 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിച്ച് സഹായം തേടാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top