Breaking News

സംസ്‌ഥാനത്ത് ഷോപ്പിംഗ് മാളുകള്‍ തുറക്കാന്‍ അനുമതി

തിരുവനന്തപുരം: സംസ്‌ഥാനത്ത് കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഷോപ്പിംഗ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ബുധനാഴ്‌ച മുതലാണ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

നിലവില്‍ കടകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ മാളുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. തിങ്കള്‍ മുതല്‍ ശനി വരെയാണ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

അതേസമയം കോവിഡ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും വീടുകളില്‍ പിതൃതര്‍പ്പണ ചടങ്ങുകള്‍ നടത്തണമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.

കൂടാതെ നിലവിലെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഓഫിസുകളില്‍ ജീവനക്കാര്‍

ഹാജരാകുന്നുണ്ടോ എന്നും, മറ്റ് ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്നുണ്ടോ എന്നും ഉറപ്പ് വരുത്താന്‍ മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top