മാറക്കാന: കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനൽ ആദ്യ പകുതിയിൽ അർജൻ്റീന ഒരു ഗോളിന് മുന്നിൽ.ഇരുപത്തി ഒന്നാം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയ ആണ് ഗോൾ നേടിയത്.ആദ്യ പകുതി പിന്നിടുേമ്പാഴേക്കും മത്സരത്തിൽ 20ലേറെ ഫൗളുകൾ പിറന്നു കഴിഞ്ഞു. 1993ന് ശേഷമുള്ള ആദ്യകിരീടവുമായി അർജന്റീന ചരിത്രം എഴുതുമോ അതോ ശക്തമായ തിരിച്ചുവരവോടെ ബ്രസീൽ കിരീടം നിലനിർത്തുമോ?. ഫലം അറിയാൻ മിനിറ്റുകളുടെ ദൂരം മാത്രം.
ആദ്യ പകുതിയിൽ അർജൻ്റീന മുന്നിൽ
By
July 11, 2021 6:17 am