ടിപിആര്‍ പതിനെട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. നിലവില്‍ 24 ശതമാനത്തിന് മുകളില്‍ ഉള്ള പ്രദേശങ്ങളിലായിരുന്നു ട്രിപ്പില്‍ ലോക്ക്ഡൗണ്‍. ടിപിആര്‍ പ്രതീക്ഷിച്ച രീതിയില്‍ താഴാതതിനാലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. നിയന്ത്രണങ്ങള്‍ക്കായുള്ള ടിപിആര്‍ സ്ലാബുകള്‍ പുനക്രമീകരിച്ചു. ടിപിആര്‍ 6 വരെ എ കാറ്റഗറി, 6 മുതല്‍ 12 വരെ ബി, 12 മുതല്‍ 18 വരെ സി കാറ്റഗറി എന്നിങ്ങനെയാണ്. ഒന്നാം തീയതി മുതലാണ് നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. എല്ലാവരും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി അവലോകനയോഗത്തിൽ വ്യക്തമാക്കി
കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം,ടിപിആര്‍ പതിനെട്ടിന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
By
June 29, 2021 5:28 pm