Social Media

വിവാഹത്തിനിടെ എടുത്തുപൊക്കിയ ആളുടെ കരണത്തടിച്ച് വധു,അന്തം വിട്ട് വരൻ/Video

ചെന്നൈ:വിവാഹവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ വൈറൽ ആവാറുണ്ട്. ചിലർ വൈറൽ ആവാൻ വേണ്ടി ചില കാര്യങ്ങൾ ചെയ്യാറുണ്ട്.ഭക്ഷണത്തിന് മട്ടന്‍ ഇല്ലാത്തതിനാല്‍ വിവാഹ ബന്ധം വേണ്ടെന്നുവച്ച വരന്റെയും, വരന് കണ്ണടയില്ലാതെ പത്രം വായിക്കാന്‍ സാധിക്കാത്തതിനാല്‍ വിവാഹം വേണ്ടെന്നുവച്ച വധുവിന്റെ വാര്‍ത്തയുമൊക്കെ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

അത്തരത്തില്‍ മൂന്ന് വര്‍ഷം മുന്‍പുള്ള ഒരു വിവാഹ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നവദമ്പതികൾ പരസ്പരം മാല ചാര്‍ത്തുന്ന ചടങ്ങിന് പിന്നാലെ വധു ഒരാളുടെ കരണത്തടിക്കുന്നതാണ് വീഡിയോയിലുള്ളത്.

വരനും വധുവും മാലയുമായി മുഖാമുഖം നോക്കിനില്‍ക്കുകയാണ്. പെട്ടെന്ന് വരനെ ആരോ എടുത്തുപൊക്കി.ഇതിനുപിന്നാലെ വധുവിനെ മറ്റൊരാളും എടുത്തുപൊക്കി. വരന് മാല ചാര്‍ത്തിയതിന് പിന്നാലെ വധു തന്നെ എടുത്തുപൊക്കിയ ആളുടെ കരണത്തടിക്കുകയാണ്. ഇയാള്‍ തനിക്ക് കിട്ടിയ അടി മറ്റൊരു സ്ത്രീയ്ക്ക് കൊടുക്കുന്നുമുണ്ട്. എല്ലാം കണ്ട് വരന്‍ അന്തംവിട്ട് നില്‍ക്കുന്നതുമാണ് വീഡിയോയിലുള്ളത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top