അഹമ്മദാബാദിൽ തന്റെ അയൽവാസികളെ ഭീഷണിപ്പെടുത്തുകയും അവരോട് അസഭ്യം പറയുകയും ചെയ്തുവെന്ന പരാതിയിൽ ബോളിവുഡ് നടി പായൽ റോഹ്തഗിയെ അഹ്മദാബാദ് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.
നടി കുട്ടികളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സൊസൈറ്റിയിലെ പൊതുഇടങ്ങളിൽ കളിച്ചാൽ കാലു തല്ലിയെടിക്കുമെന്ന് കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും നഗരത്തിലെ സാറ്റലൈറ്റ് മേഖലയിലെ ഹൗസിങ് സൊസൈറ്റി ചെയർമാന്റെ പരാതിയിൽ പറയുന്നു. മാതാപിതാക്കൾക്കൊപ്പമാണ് ഇവിടെ പായൽ താമസിക്കുന്നത്.