Ernakulam

പട്ടിണിയാണ്,ജീവിക്കാന്‍ വഴിയില്ല,മൊബൈല്‍ ടവറില്‍ കയറി ഓട്ടോഡ്രൈവറുടെ ആത്മഹത്യ ഭീഷണി

ആലുവ: ഏലൂക്കരയില്‍ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഓട്ടോ ഡ്രൈവറെ താഴെയിറക്കി.

ലോക്ഡൗണ്‍ സമയത്ത് ജീവിക്കാന്‍ വഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആത്മഹത്യ ഭീഷണി. മൂന്നു മണിക്കൂറോളം നീണ്ട ആശങ്കയ്‌ക്കൊടുവിലാണ് ആലുവ സ്വദേശിയായ മനോജ് കുമാറിനെ താഴെയിറക്കിയത്.

പൊലീസും ഫയര്‍ഫോഴ്‌സും നിരന്തരം ആവശ്യപ്പെട്ടിട്ടും താഴെ ഇറങ്ങാന്‍ തയ്യാറാകാതെയിരുന്ന മനോജിന്റെ കൈയില്‍ പെട്രോളും തീപ്പെട്ടിയുമുണ്ടായിരുന്നത് കൂടുതല്‍ ആശങ്ക പരത്തി. മണിക്കൂറുകള്‍ നീണ്ട അനുനയ ശ്രമത്തിനൊടുവില്‍ മനോജ് സ്വയം താഴെയിറങ്ങുകയായിരുന്നു. താഴെയിറങ്ങിയ മനോജിനെ പൊലീസ്, സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോയി.

ലോക്ഡൗണ്‍ കാലത്ത് താന്‍ പട്ടിണിയാണെന്നും ദുരിതത്തിലാണെന്നും തനിക്ക് ജീവിക്കാന്‍ വഴിയില്ലെന്നും അത് പരിഹരിക്കാതെ താഴെയിറങ്ങില്ലെന്നുമാണ് മനോജ് പറഞ്ഞിരുന്നത്.

പരിസരവാസികളാണ് ഇത്തരത്തില്‍ ഒരാള്‍ ടവറിന്‍റെ മുകളില്‍ കയറിയിരിക്കുന്നതായി പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top