Breaking News

കോവിഡിനെ പ്രകൃതിദുരന്തമായി കണക്കാക്കാനാവില്ല, നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ പ്രകൃതി ദുരന്തമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

കൊവിഡിനെ പ്രകൃതി ദുരന്തങ്ങള്‍ക്ക് സമാനമായി കണക്കാക്കാനാവില്ല. കൊവിഡ് നേരിടുന്നതിനുള്ള നടപടികള്‍ക്കുള്ള തുകയെ ഇത് ബാധിക്കും. നികുതി വരുമാനം കുറയുന്നതും നഷ്ടപരിഹാരം നല്‍കുന്നതിന് തടസമായി കേന്ദ്രം വാദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top