ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ്. 84,332 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 70 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗവര്‍ധനയാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, കോവിഡ് ബാധിച്ചുള്ള മരണം വീണ്ടും 4000 കടന്നു. 4002 പേരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്.
ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,93,59,155 ആയി ഉയര്‍ന്നു. 1,21,311 പേര് കഴിഞ്ഞ ദിവസം മാത്രം രോഗമുക്തി നേടി. 2,79,11,384 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 3,67,081 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 10,80,690 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്