Breaking News

മുട്ടിൽ മരംമുറി നടന്നത് ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത്,പ്രതികളെ കണ്ടിരുന്നെന്നും മന്ത്രി എ കെ ശശീന്ദ്രൻ

വയനാട് മുട്ടിൽ മരംമുറി കേസിൽ പ്രതികളെ കണ്ടിരുന്നെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വനംമന്ത്രിയാകുന്നതിന് മുൻപായിരുന്നു കൂടിക്കാഴ്ചയെന്നും എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

മുട്ടിലിൽ മരംമുറി നടന്നത് ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ്. ഇതിൽ വനംവകുപ്പിന് ഒരു പങ്കുമില്ല. വനഭൂമിയിൽ നിന്നല്ല പട്ടയ ഭൂമിയിൽ നിന്നാണ് മരംമുറിച്ചതെന്നും എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കേസിൽ അന്വേഷണ സംഘത്തിൽ നിന്ന് ഡിഎഫ്ഒ പി ധനേഷ്‌കുമാറിനെ മാറ്റിയത് അറിഞ്ഞില്ലെന്നും വിഷയം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. തനിക്ക് കിട്ടിയ റിപ്പോർട്ടിൽ ധനേഷ് കുമാർ അന്വേഷണ സംഘത്തിലുണ്ടെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി. മരംമുറി വിവാദത്തിൽ ഇടക്കാല റിപ്പോർട്ട് തേടുമെന്നും റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമെങ്കിൽ മറ്റ് വകുപ്പുകളുടെ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 
 
 
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top