Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്​ത കേസില്‍ ടെലിവിഷന്‍ താരം അറസ്റ്റിൽ

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്​ത കേസില്‍ ടെലിവിഷന്‍ താരം പേള്‍ വി. പുരി അറസ്റ്റില്‍. നിലവില്‍ പൊലീസ്​ കസ്റ്റഡിയിലാണ്​ പേള്‍. പോക്​സോ പ്രകാര​മാണ്​ നടന്‍റെ അറസ്റ്റ്​.

ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ അവസരം വാഗ്​ദാനം ചെയ്​ത്​ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്​തുവെന്നും അപമാനിച്ചുവെന്നുമാണ്​ പരാതി.

നടനെതിരെയും മറ്റു അഞ്ചുപേര്‍​ക്കുമെതിരെയുമാണ്​ മാല്‍വാനി പൊലീസ്​ കേസെടുത്തിരുന്നത്​. പ്രതികള്‍ ആദ്യം കാറില്‍വെച്ച്‌​ ബലാത്സംഗം ചെയ്​തതായും പിന്നീടും നിരവധി തവണ ബലാത്സംഗം ചെയ്​തതായും പെണ്‍കുട്ടി പൊലീസിന്​ നല്‍കിയ മൊഴിയില്‍ പറയുന്നു.

പെണ്‍കുട്ടിയും കുടുംബവും പരാതി നല്‍കിയതിനെ തുടര്‍ന്ന്​ വെള്ളിയാഴ്ച വൈകിട്ടാണ്​ ഇയാള്‍ അറസ്റ്റിലാകുന്നത്​.ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ നടനാണ്​ പേള്‍. നാഗിന്‍ 3, ബ്രഹ്​മരക്ഷസ്​ 2, ദില്‍ കി നസര്‍ സേ ഖൂബ്​സുരത്ത്​ തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്​തിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top