Breaking News

ദ്വീപ്​ നിവാസികളുടെ ഭാവി ​സുരക്ഷിതമാക്കാനാണ് നടപടികളെന്ന് കളക്ടർ;പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ, സിപിഐ പ്രവര്‍ത്തകര്‍

​​കൊച്ചി: ലക്ഷദ്വീപിലെ നടപടികള്‍ ദ്വീപ്​ നിവാസികളുടെ ഭാവി സുരക്ഷിതമാക്കാനെന്ന്​ കലക്​ടര്‍. മദ്യവില്‍പനക്കുള്ള അനുമതി വിനോദസഞ്ചാരമേഖലക്ക്​ മാത്രമാണെന്നും കലക്​ടര്‍ എസ്​.അസ്​കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലക്ഷദ്വീപില്‍ നടക്കുന്ന ഒഴിപ്പിക്കലിനെ ന്യായീകരിക്കുന്നതായിരുന്നു കലക്​ടറുടെ വാര്‍ത്താസമ്മേളനം. ദ്വീപില്‍ നിന്ന്​ പുറത്തുവരുന്ന വാര്‍ത്തകള്‍ കുപ്രചാരണങ്ങള്‍ ആണെന്നും കലക്​ടര്‍ വിശദീകരിച്ചു. ദ്വീപിന്‍റെ സുരക്ഷയെ കരുതിയാണ്​ പുതിയ നിയമനിര്‍മാണ​ങ്ങളെന്നും അദ്ദേഹം ന്യായീകരിച്ചു.

അഡ്​മിനിസ്​ട്രേറ്ററുടെ നേതൃത്വത്തില്‍ ദ്വീപില്‍ നടപ്പാക്കാന്‍ പോകുന്ന വികസനപ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു വാര്‍ത്താസമ്മേളനം തുടങ്ങിയത്.

​ലക്ഷദീപിലെ അനധികൃത കയ്യേറ്റങ്ങളാണ്​ പൊളിച്ചത്​. ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങള്‍ പെരുകി, മയക്കുമരുന്നു കടത്ത്​ വര്‍ദ്ധിച്ചു.

കോവിഡ്​ പ്രതിരോധത്തില്‍ ഏറ്റവും മികച്ച പ്രകടനം കാ​ഴ്ചവെച്ച പ്രദേശങ്ങളിലൊന്നാണ്​ ലക്ഷദ്വീപ്​. പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആദ്യ ഡോസ്​ വിതരണം ചെയ്യാനുള്ള വാക്​സിന്‍ സ്​റ്റോക്കുണ്ട്​. കവരത്തിയില്‍ ഓക്​സിജന്‍ പ്ലാന്‍റും മോഡല്‍ ഹൈസ്​കൂളും ഒരുക്കും. മികച്ച മത്സ്യഗ്രാമമാക്കി ദ്വീപിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തിന്‍റെ അധികാരം കുറിച്ചിട്ടി​ല്ല.

അതേസമയം,കൊച്ചിയില്‍ എത്തിയ ലക്ഷദ്വീപ് കളക്ടര്‍ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ, സിപിഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top