തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവിലയില്‍ വര്‍ദ്ധനവ്. പെട്രോളിന് 17 പൈസയും ഡീസലിന് 22 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരുലിറ്റര്‍ പെട്രോളിന് 92 രൂപ 74 പൈസയും ഡീസലിന് 87 രൂപ 29 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 90.86 പൈസയും ഡീസലിന് 85.53 പൈസയുമായി ഇന്ധനവില ഉയര്‍ന്നു.
കോഴിക്കോട് 91 രൂപ 11 പൈസയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ വാങ്ങാന്‍ 85 രൂപ 74 പൈസ നല്‍കണം. അസംസ്കൃത എണ്ണയുടെ വില കൂടിയതുകൊണ്ട് വില കൂട്ടുന്നുവെന്നാണ് എണ്ണ കമ്ബനികളുടെ സ്ഥിരമായുളള വാദം. എന്നാല്‍ തിരഞ്ഞെടുപ്പുകാലത്ത് അന്താരാഷ്ട്രവിപണിയില്‍ വില കുത്തനെ കൂടിയിട്ടും ഇന്ധനവില കൂട്ടിയില്ല.