Breaking News

ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കേന്ദ്രസേനയെ വിന്യസിച്ചു

ഇരട്ടവോട്ട് തടയുന്നതിനായി ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കേന്ദ്രസേനയെ വിന്യസിച്ചു. കുമളി, ബോട്‌മേട്ട്, കമ്പംമേട്ട്, ചിന്നാര്‍ ചെക്ക് പോസ്റ്റുകളില്‍ ആണ് സേനയെ വിന്യസിച്ചിട്ടുളളത്.

തമിഴ്‌നാട്ടില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയുളള ഇരട്ട വോട്ട് തടയുന്നതിനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. അതിര്‍ത്തി കടന്നെത്തുന്നവരുടെ വാഹനങ്ങളും രേഖകള്‍ ഉള്‍പ്പെടെയുളളവയും പരിശോധിക്കും. അതിര്‍ത്തി കടന്നെത്തുന്നവര്‍ യാത്രാ ലക്ഷ്യം കൃത്യമായി ബോധ്യപ്പെടുത്തിയാല്‍ മാത്രമേ കേരളത്തിലേക്ക് വിടുകയുളളൂവെന്ന് കേന്ദ്രസേന അറിയിച്ചു.

 

 

 

കേന്ദ്രസേനയോടൊപ്പം പോലീസിനേയും വിന്യസിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഇരട്ടവോട്ട് ചൂണ്ടിക്കാട്ടി ഹൈക്കോടതില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടിലും കേരളത്തിലും വോട്ടുള്ളവര്‍ ഇരട്ട വോട്ട് ചെയ്യുന്നത് തടയാനാണ് നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top