Breaking News

ഫോട്ടോഷൂട്ടിന് പോകുന്നത് വിലക്കി; പെണ്‍കുട്ടി തൂങ്ങി മരിച്ചു

മംഗളൂരു: മോഡലിങ് ഫോട്ടോഷൂട്ടിന് പോകുന്നത്  വിലക്കിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഫോട്ടോഷൂട്ട് പോകുന്നതില്‍ സുഹൃത്ത് വിലക്കിയതിന് തൊക്കോട്ട് കുംപാള ആശ്രയ കോളനിയിലെ ചിത്തപ്രസാദിന്റെ മകള്‍ പ്രേക്ഷ(17) ആണ് വീടിനുളളില്‍ തൂങ്ങി മരിച്ചത്.

സംഭവത്തില്‍ സുഹൃത്ത് അടക്കം 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രേക്ഷയുടെ സുഹൃത്ത് മുണ്ടോളി സ്വദേശി യതിന്‍ രാജ്, തെക്കോട്ട് കുംപാള ആശ്രയ കോളനിയിലെ സുഹന്‍, സുരഭ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് 3 പേരെയും അറസ്റ്റ് ചെയ്തതെന്ന് ഉളളാള്‍ പോലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top