Breaking News

മലപ്പുറത്ത് 2 സ്കൂളുകൾ അടച്ചു,കുട്ടികളും അധ്യാപകരും ഉൾപ്പെടെ 273 പേർക്ക് കോവിഡ്

മലപ്പുറം: മലപ്പുറത്ത് രണ്ട് സ്കൂളിലെ കുട്ടികൾക്ക് വ്യാപകമായ തോതിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു.  മാറഞ്ചേരി, വന്നേരി ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരുമടക്കം 273 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 148 വിദ്യാർഥികളും അധ്യാപകരും അനധ്യാപകരുമുൾപ്പെടെ മറ്റു 39 പേരുമാണു പോസിറ്റീവായത്. പെരുമ്പടപ്പ് വന്നേരി എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളിലെ 53 വിദ്യാർഥികൾക്കും 33 അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചു.

പത്താം ക്ലാസ് വിദ്യാർഥികളാണ് കോവിഡ് പോസിറ്റീവായവരെല്ലാം. ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നും സ്കൂളുകൾ അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. രണ്ടു സ്കൂളുകളിലും കഴിഞ്ഞ 25 മുതൽ പത്താം ക്ലാസുകാർക്കുള്ള അധ്യയനം തുടങ്ങിയിരുന്നു. മാറഞ്ചേരി സ്കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിക്ക് കഴിഞ്ഞയാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സമ്പർക്കമുള്ള മറ്റു കുട്ടികളെയും അധ്യാപകരെയും കഴിഞ്ഞ വെള്ളിയാഴ്ച ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കി. ഫലം വന്നപ്പോൾ ആകെ പരിശോധിച്ച 633 പേരിൽ 187 പേർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top