ആലപ്പുഴ: കുളത്തില്‍ മുങ്ങിമരിച്ച വിജയലക്ഷ്മി നടന് ജയറാം നായകനായ ‘പട്ടാഭിരാമന്’ എന്ന സിനിമയിലെ ജസീക്കയെ അവതരിപ്പിച്ച നടി. ഇതിനു പുറമെ ഏതാനും സിനിമകളിലും വിജയലക്ഷ്മി ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഭര്‍ത്താവ് കൊലക്കേസില്‍ പ്രതിയായതാണ് ഇവരുടെ മരണത്തിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ഡിസംബര്‍ മുന്നിന് ബെംഗളൂരുവില്‍ വൃദ്ധയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസിലാണ് ബൊമ്മനഹള്ളി പോലീസ് ഡിസംബര്‍ 29 ന് ഇവരുടെ ഭര്‍ത്താവ് താമരക്കുളം പച്ചക്കാട് അമ്ബാടിയില്‍ പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഇതോടെ മക്കളെ കൂട്ടി വിജയലക്ഷ്മി നാട്ടിലേക്ക് തിരിച്ചുപോകുകയായിരുന്നു.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഇവരെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുവൈറ്റിലായിരുന്നു പ്രദീപ് നാട്ടിലെത്തിയതിനു ശേഷമാണ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. വിജയലക്ഷ്മിയുടെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടുകാര്‍ ഈ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. പല സ്റ്റേഷനുകളിലായി 20 കേസുകളോളം ഇയാളുടെ പേരിലുണ്ടായി.