Breaking News

പരസ്യം കണ്ട് ഉൽപ്പന്നം ഉപയോഗിച്ചിട്ടും മുടി വളർന്നില്ല, നടൻ അനൂപ് മേനോനും ധാത്രിക്കും പിഴ

തൃശ്ശൂർ: പരസ്യത്തിൽ പറയുന്നത് കേട്ട് പ്രമുഖ കമ്പനിയുടെ ഹെയർ ഓയിൽ വാങ്ങി ഉപയോഗിച്ചിട്ടും മുടി വളർന്നില്ല. കേസുമായി കമ്മീഷനിൽ എത്തിയപ്പോൾ പ്രമുഖ നടനും കമ്പനിക്കും പിഴശിക്ഷ.തെറ്റായി പരസ്യം നല്‍കിയെന്ന ഹര്‍ജിയില്‍ ധാത്രിക്കും പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോനും ഉപഭോക്‌തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ പിഴയിട്ടു. ഒന്നുമറിയാതെ ഉത്പന്നം വിറ്റ പാവം മെഡിക്കല്‍ സ്റ്റോര്‍ ഉടമയും സംഭവത്തില്‍പ്പെട്ടു. മുടി വളരുമെന്ന പരസ്യത്തില്‍ ആകൃഷ്‌ടനായി ഹെയര്‍ ഓയില്‍ വാങ്ങി ഉപയോഗിക്കുകയും ഫലമില്ലാതാകുകയും ചെയ്‌തതിനെ തുടര്‍ന്ന് ഫയല്‍ ചെയ്‌ത ഹര്‍ജിയിലാണ് പരാതിക്കാരന് അനുകൂലമായ കമ്മിഷന്‍ വിധിയുണ്ടായത്.

കേസില്‍ പരസ്യ അംബാസഡറായ അനൂപ് മേനോനെ വിസ്‌തരിച്ചപ്പോള്‍ താന്‍ തര്‍ക്കവിഷയമായ ഉത്‌പന്നം ഉപയോഗിച്ചിട്ടില്ലെന്നും അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുളളതെന്നുമായിരുന്നു കുറ്റസമ്മതം.

ഉത്പന്നത്തിന്റെ ഫലപ്രാപ്‌തി തൃപ്‌തികരമായി ലഭ്യമാക്കാന്‍ നിര്‍മ്മാതാവിന് കഴിഞ്ഞില്ലെന്നായിരുന്നു കമ്മിഷന്റെ നിരീക്ഷണം.

തൃശൂര്‍ വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന്‍ ഫയല്‍ ചെയ്‌ത ഹര്‍ജിയിലാണ് വൈലത്തൂരിലുളള എ വണ്‍ മെഡിക്കല്‍സ് ഉടമ, എറണാകുളം വെണ്ണലയിലുളള ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടര്‍, അനൂപ് മേനോന്‍ അടക്കമുളളവര്‍ക്ക് എതിരെയാണ് കമ്മിഷന്‍ വിധി പുറപ്പെടുവിച്ചത്.

പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്ബ് സമൂഹത്തില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുളള സിനിമ താരങ്ങളും സ്‌പോര്‍ട്‌സ് താരങ്ങളും അടക്കമുളളവര്‍ക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടയിരിക്കണമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. തെളിവുകള്‍ പരിഗണിച്ച്‌ പ്രസിഡന്റ് സി ടി സാബു, മെമ്ബര്‍മാരായ ഡോ കെ രാധാകൃഷ്‌ണന്‍ നായര്‍, എസ് ശ്രീജ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് വിധി പുറപ്പെടുവിച്ചത്.

ധാത്രി കമ്ബനിയോടും അനൂപ് മേനോനോടും പതിനായിരം രൂപ വീതം നഷ്‌ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട കോടതി ഇത്തരം പരസ്യങ്ങളുടെ കരാറില്‍ ഏര്‍പ്പെടുമ്ബോള്‍ ഉത്പനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. ഉത്പന്നം വില്‍പ്പന നടത്തിയ എ വണ്‍ മെഡിക്കല്‍സ് ഉടമ കോടതി ചെലവിലേക്ക് മൂവായിരം രൂപ നല്‍കണമെന്നും വിധിയില്‍ പറയുന്നുണ്ട്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ എ ഡി ബെന്നിയാണ് കമ്മിഷനില്‍ ഹാജരായത്.

1 Comment

1 Comment

  1. DR SREEKALADEVI S

    January 4, 2021 at 7:38 pm

    ഗുണഗണങ്ങളെക്കുറിച്ച് ഒരു ധാരണയും ഇല്ലാതെ പ്രതിഫലം വാങ്ങി പരസ്യത്തിൽ അഭിനയിക്കുന്ന എല്ലാവർക്കും ഇതൊരു പാഠമാകും എന്ന് പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top