Breaking News

ബ്രേക്ക് പൊട്ടിയ ചരക്കു ലോറി ആറു വാഹനങ്ങളിൽ ഇടിച്ച് 3 മരണം

തൃശൂർ: കുതിരാൻ ദേശീയ പാതയിൽ ബ്രേക്ക് പൊട്ടിയ ചരക്കു ലോറി ആറു വാഹനങ്ങളിൽ ഇടിച്ച് മൂന്നു പേർ മരിച്ചു. അഞ്ചു പേർക്ക് പരുക്കേറ്റു. രാവിലെ ആറരയോടെയായിരുന്നു അപകടം . ചരക്കു ലോറി തൃശൂർ ഭാഗത്തേയ്ക്ക് വരികയായിരുന്നു. ഈ ലോറി കുതിരാൻ ഇറക്കത്തിൽ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ടു. സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർ ലോറിയ്ക്കടിയിൽപ്പെട്ട് തൽക്ഷണം മരിച്ചു. രണ്ടു കാറുകൾ പൂർണമായും തകർന്നു. ഒരു കാറിൽ കുടുങ്ങിയ യാത്രക്കാരനെ മുക്കാൽ മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. അപ്പോഴേയ്ക്കും മരിച്ചിരുന്നു. 

 

മരിച്ച മൂന്നു പേരും പാലക്കാട് ജില്ലക്കാരാണെന്ന് പൊലീസ് പറഞ്ഞു. ഗുരുവായൂർ ക്ഷേത്രത്തിലേയ്ക്ക് ചോറൂണിന് പോകുകയായിരുന്ന ട്രാവലറിലും ലോറി തട്ടി. ട്രാവലറിലെ യാത്രക്കാർക്ക് നിസാര പരുക്കാണ്. അപകട വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് , ഫയർഫോഴ്സും പൊലീസും എത്തി. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top