തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നു. ഇന്നോ നാളെയൊ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും. എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം. ബാറില്‍ ഇരുന്ന് മദ്യപിക്കാന്‍ ഒരു ടേബിളില്‍ രണ്ടുപേര്‍, കൗണ്ടറുകളില്‍ കൂട്ടം കൂടാന്‍ പാടില്ല, സാമൂഹ്യ അകലം തുടങ്ങിയ കര്‍ശന നിബന്ധനകളാണ് മുന്നോട്ട് വയ്ക്കുന്നത്.
അടച്ചിട്ട ബാറുകള്‍ നേരത്തെ തുറന്നെങ്കിലും കൗണ്ടറുകള്‍ വഴി മദ്യം വില്ക്കാന് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ.