Kerala

ഓ​ര്‍​ത്തഡോക്സ്-​യാ​ക്കോ​ബാ​യ സ​ഭാ ത​ര്‍​ക്ക​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ഇടപെടുമെന്ന് പി.​എ​സ്. ശ്രീ​ധ​ര​ന്‍പി​ള്ള​

ന്യൂ​ഡ​ൽ​ഹി: ഓ​ര്‍​ത്തഡോക്സ്-​യാ​ക്കോ​ബാ​യ സ​ഭാ ത​ര്‍​ക്ക​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി ഇ​ടപെടും. മി​സോ​റം ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍പി​ള്ള​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ​ഭാ ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

ന്യൂ​ന​പ​ക്ഷ ഫ​ണ്ട് വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത ഉ​ള്‍​പ്പെ​ടെ ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തി​ലെ ആ​ശ​ങ്ക​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ വി​വി​ധ സ​ഭാ​നേ​തൃ​ത്വ​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ക്രി​സ്മ​സി​ന് ശേ​ഷം ച​ര്‍​ച്ച ന​ട​ത്തും. 80:20 എ​ന്ന അ​നു​പാ​ത​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്ന​ത്. ഇ​ത് വി​വേ​ച​ന​പ​ര​മാ​ണ്, ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

ക്രൈ​സ്ത​വ സ​ഭ​യി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍ ഐ​എ​സ് സ്വാ​ധീ​ന​ത്തി​ൽ പെ​ടു​ന്ന​തി​നെ​ക്കു​റി​ച്ച് സ​ഭാ നേ​തൃ​ത്വ​ത്തി​നു​ള്ള ആ​ശ​ങ്ക​യും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ച​താ​യി ശ്രീ​ധ​ര​ൻപി​ള്ള വ്യ​ക്ത​മാ​ക്കി.

 

അ​തേ​സ​മ​യം, സ​ഭാ ത​ര്‍​ക്ക​ത്തി​ൽ നീ​തി​പൂ​ര്‍​വ​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​വ​ണ​മെ​ന്നും സ​ഭാ​ത​ര്‍​ക്ക​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ടു​മെ​ങ്കി​ല്‍ അ​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും യാ​ക്കോ​ബാ​യ സ​ഭ​യു​ടെ പ്ര​തി​നി​ധി പ​റ​ഞ്ഞു.

 

നി​യ​മ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ട​പെ​ട​ലു​ക​ളെ ഓ​ര്‍​ത്തഡോക്സ് സ​ഭ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സ​ഭാ പ്ര​തി​നി​ധി​യും പ്ര​തി​ക​രി​ച്ചു. നി​യ​മ​ത്തേ​യും സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​നേ​യും സ​ഭ ബ​ഹു​മാ​നി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top