Breaking News

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ നാഗേഷ് കണ്‍സല്‍ട്ടന്‍സി ഉടമ വിവി നാഗേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കോട്ടയം വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയ ശേഷമാണ് അറസ്റ്റ്. പാലാരിവട്ടം പാലത്തിന്റെ രൂപകല്‍പ്പന ഏല്‍പ്പിച്ചത് ബംഗ്ലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഗേഷ് കണ്‍സല്‍ട്ടന്‍സിയെയായിരുന്നു.

17 ലക്ഷം രൂപയാണ് നാഗേഷ് കണ്‍സള്‍ട്ടന്‍സി രൂപകല്‍പനയ്ക്കായി കൈപ്പറ്റിയത്. എന്നാല്‍ ഈ കമ്ബനി മറ്റൊരു കമ്ബനിക്ക് മറിച്ചു നല്‍കി. പാലാരിവട്ടം പാലത്തിന്റെ തകര്‍ച്ചയ്ക്ക് അതിന്റെ രൂപകല്‍പനയിലെ പിഴവും കാരണമായെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് അറസ്റ്റ്. ഉച്ചയ്ക്ക് ശേഷം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top