നിവാരി: ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനത്തിനും കുട്ടിയെ രക്ഷിക്കാനായില്ല. മധ്യപ്രദേശിലെ നിവാരിയില്‍ 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരൻ മരിച്ചു. ഹര്‍കിഷന്‍–കപൂരി ദമ്പതികളുടെ മകന് പ്രഹ്ലാദ് ആണ് മരിച്ചത്. ബുധനാഴ്ചയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. സൈന്യവും ദുരന്തനിവാരണസേനയും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. സമാന്തര കുഴിയെടുത്ത് രക്ഷിക്കാനായിരുന്നു ശ്രമം അതും പരാജയപ്പെടുകയായിരുന്നു.
ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനത്തിനും കുട്ടിയെ രക്ഷിക്കാനായില്ല, കുഴൽകിണറിൽ വീണ മൂന്നു വയസ്സുകാരൻ മരിച്ചു
By
November 8, 2020 9:22 am