Breaking News

പിഎസ്എൽവി 49 വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: പിഎസ്എൽവി 49 വിക്ഷേപണം വിജയകരം.  ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്. 1നെയും ഒൻപത് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടാണ് പി.എസ്.എൽ.വി. സി 49 പറന്നുയർന്നത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണ ദൗത്യമാണിത്.

കനത്ത മഴയും ഇടിയും മൂലം 3 മണിക്ക് നടത്താനിരുന്ന വിക്ഷേപണം പത്ത് മിനിറ്റ് താമസിച്ചാണ് നടത്തിയത്. ഇടയ്ക്ക് അഞ്ച് മിനിറ്റ് കൗൺഡൗൺ നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. റിസാറ്റ് 2 ബിആർ2 എന്ന പേരിൽ അറിയപ്പെടുന്ന ഉപഗ്രഹം കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളിൽ ഉപയോഗപ്പെടുത്താൻ കഴിയുന്നതാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 76-ാമത്തെ വിക്ഷേപണവും പിപി.എസ്.എൽ.വിയുടെ 51-ാം വിക്ഷേപണവുമാണ് ഇന്ന് നടന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top