കൊച്ചി:അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബിരിയാണി വിൽക്കുന്നത് ആയി ബന്ധപ്പെട്ട് വഴിയോര കച്ചവടത്തിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു.
കോട്ടയം സ്വദേശിയായ സജ്ന ഷാജി 13 വർഷം മുമ്പാണ് കൊച്ചിയിലെത്തുന്നത്. മൂന്നുമാസം മുമ്പ് തൃപ്പൂണിത്തുറ ഇരുമ്പനത്ത് വഴിയോര ബിരിയാണി കച്ചവടം തുടങ്ങിയിരുന്നു. വിവാദങ്ങളിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു