കൊച്ചി: തോപ്പുംപടി പാലത്തിൽ നിന്ന് ചാടി മധ്യവയസ്കൻ ജീവനൊടുക്കി. ഇന്ന് രാവിലെ ഏഴുമണിക്കാണ് സംഭവം.
കോസ്റ്റൽ പൊലീസ് എത്തിയാണ് ചാടിയയാളെ കരയ്ക്ക് കയറ്റിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. എറണാകുളംം സ്വദേശി ജോയി ആണ് മരിച്ചത്. ഇദ്ദേഹത്തിന് സാമ്പത്തിക പരാധീനത ഉള്ളതായി പോലീസ്.
തോപ്പുംപടി പാലത്തിൽ നിന്ന് ചാടി മധ്യവയസ്കൻ ജീവനൊടുക്കി
By
October 11, 2020 10:25 am