തിരുവനന്തപുരം:ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ 12 പേര്‍ക്ക് കൊവിഡ് രോഗം വന്നതായി കണ്ടെത്തി. പെരിയ നമ്ബിയടക്കമുള്ളവര്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ക്ഷേത്രത്തില്‍ പ്രതിസന്ധി രൂപം കൊണ്ടത്. ഇതോടെ വെള്ളിയാഴ്ച മുതല്‍ ഈ മാസം 15 വരെ ക്ഷേത്രത്തില്‍ ദര്‍ശനം നിര്‍ത്തിവച്ചിരിക്കുകയാണ്. പൂജാരിമാരും ജീവനക്കാരും ഉള്‍പ്പെടെ 12ഓളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിനിടെ ക്ഷേത്രത്തിലെ നിത്യ പൂജള്ക്ക് മുടക്കം വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൂജകള്‍ക്ക് മുടക്കം വരാതിരിക്കാന്‍ പൂജകളുടെ ചുമതല തന്ത്രി ഏറ്റെടുത്തിരിക്കുകയാണ്.
മുഖ്യപൂജാരിയുൾപ്പെടെ 12 ഓളം പേർക്ക് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ കൊവിഡ്,ദർശനം നിറുത്തിവെച്ചു
By
October 8, 2020 11:49 pm