തൃശൂര്‍:പരോളില്‍ ഇറങ്ങിയ പീഡനകേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി. എളനാട് സ്വദേശി സതീഷ്(38)ആണ് കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ പറമ്ബില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. പഴയന്നൂര്‍ പോലീസ് സ്റ്റേഷനില്‍ ഗുണ്ടാ ലിസ്റ്റിലുണ്ടായിരുന്ന ആളാണ് സതീഷ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.