Breaking News

കൊച്ചിയിൽ നാവിക സേനയുടെ ഗ്ലൈഡർ തകർന്നു വീണു; 2 മരണം/Video

കൊച്ചി : കൊച്ചിയിൽ നാവിക സേനയുടെ പരിശീലന ഗ്ലൈഡർ തകർന്നു വീണു. എറണാകുളം തോപ്പുംപടി ബിഒടി പാലത്തിനു സമീപത്തെ നടപ്പാതയിൽ ആണ് ഗ്ലൈഡർ തകർന്നുവീണത്.

രാവിലെ പരിശീലന പാറക്കലിനിടയിൽ ആണ് അപകടം. ഗ്ലൈഡറിൽ ഉണ്ടായിരുന്ന രണ്ട് നാവികസേനാ ഉദ്യോഗസ്ഥർ മരിച്ചു. ലെഫ്. രാജീവ് ഝാ, പെറ്റി ഓഫീസർ ഇലക്ട്രിക്കൽ എയർ സുനിൽ കുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇവരെ കൊച്ചിയിലെ തന്നെ നാവികസേനാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്.

39 കാരനായ രാജീവ് ഉത്തരഖണ്ഡിലെ ഡെറാഡൂൺ സ്വദേശിയാണ്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ബിഹാറിലെ ഭോജ് സ്വദേശിയാണ് 29 കാരനായ സുനിൽകുമാർ. ഇദ്ദേഹം അവിവാഹിതനാണ്.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top