ലക്നൗ:രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉത്തർപ്രദേശിലെ ഹത്രാസിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. ഒരു ശക്തിക്കും ഞങ്ങളെ നിശബ്ദരാക്കാനാവില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ടശേഷം മാധ്യമങ്ങളോട് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കുടുംബത്തിന് നീതി കിട്ടുംവരെ സമരമുഖത്തുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബത്തെ യുപി ഭരണകൂടം ഭീഷണിപ്പെടുത്തുന്നുവെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. നിയമപോരാട്ടത്തില്‍ കുടുംബത്തിന് കോണ്‍ഗ്രസ് പൂര്‍ണപിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.