Breaking News

മോട്ടോർ വാഹന വകുപ്പ് നിയമ വിരുദ്ധമായി ഒരു പിഴയും ഈടാക്കുന്നില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം:വാട്ട്സ്ആപ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയയിൽ മോട്ടോർ വാഹന വകുപ്പിൻ്റെ വാഹന പരിശോധനയെ വിമർശിച്ച് കൊണ്ട് നിരവധി തെറ്റിദ്ധരണാ ജനകമായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും അതൊന്നും സത്യമല്ലെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമം ല०ഘിക്കുന്നവർക്കെതിരെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിവരുന്നത്. ക്യാമറയുടെ സഹായത്തോടെ നിയമ ലംഘനം കണ്ടെത്തി പിഴ ഈടാക്കുകയോ പിഴ നൽകാത്ത കേസുകൾ വെർച്വർകോർട്ട്കളിലേക്ക് റഫർചെയ്യുകയോ ചെയ്യുകയാണ് ഇപ്പോഴത്തെ രീതി. അതിനാൽ തന്നെ പരിശോധന കുറ്റമറ്റതു० നിയമം കർശനമായു० പാലിക്കുന്നതുമാണ്.

മുൻപത്തെപോലെ ആരുടെയെങ്കിലും സഹായത്തോടെ പിഴ ഒഴിവാക്കാൻ നിലവിൽ കഴിയുന്നില്ല എന്നതും കേന്ദ്ര നിയമത്തിൽ പിഴ തുക കുട്ടിയതു० നിയമ ല०ഘിക്കുന്നവർക്ക് ബുദ്ധിമുട്ടായിട്ടുണ്ട് എന്നതാണ് സോഷ്യൽ മീഡിയയിലെ പ്രചരണത്തിന് കാരണം. സോഷ്യൽ മീഡിയകളിൽ പരാതി ഉന്നയിക്കുന്നവരോ മറ്റ് പിഴ കിട്ടിയവരോ ആരും തന്നെ പിഴ ചുമത്തുന്നത് നിയമ വിരുദ്ധമാണെന്ന് കാണിച്ച് ഒരു പരാതി പോലും വകുപ്പ് മന്ത്രിക്ക് ഇതേവരെ ലഭിച്ചിട്ടില്ല . ഇത് സൂചിപ്പിക്കുന്നത് പിഴ കിട്ടുന്നത് നിയമ ല०ഘകകർക്ക് എന്നതാണ്. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന തെറ്റായ പ്രചരണമാണ് പിഴതുക സ०ബന്ധിച്ചുള്ളത്. ചുമത്തുന്ന പിഴ തുക ഒന്നാകെ സർക്കാർ ഖജനാവിലേക്കാണ് പോകുന്നത്. കുറ്റം ചെയ്യുന്നവരുടെ എണ്ണം കൂടിയപ്പോൾ ക്യാമറയിൽപ്പെടുന്ന കേസുകളും കൂടി എന്ന്മാത്രം.

വാഹനങ്ങളിൽ ഒട്ടിക്കുന്ന ഒരു ടാഗിനു० പിഴ ചുമത്തുന്നില്ല. അത്തരത്തിൽ ആർക്കെങ്കിലു० സംസ്ഥാനത്ത് പിഴ ലഭിച്ചിട്ടുണ്ടെങ്കിൽ അവർ രേഖാമൂലം അറിയിച്ചാൽ വേണ്ട നടപടി സ്വീകരിക്കുന്നതാണ്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നവർ, ഹെൽമറ്റ് ഉപയോഗിക്കാത്തവർ, സുപ്രീം കോടതിയുടെ നിർദ്ദേശ० ലംഘിച്ച് സൺഫിലി० ഒട്ടിക്കുന്നവർ എന്നിവർക്കെതിരെ നടപടി എടുക്കുന്നുണ്ട്. നിയമ വിരുദ്ധവും കോടതി വിധിയുടെ ലംഘനവുമായതിനാലാണ് നടപടി സ്വീകരിക്കാൻ വകുപ്പ് നിർബന്ധമാകുന്നത്. വാഹനങ്ങൾക്ക് വാങ്ങിയ ശേഷം രൂപമാറ്റം വരുത്തുന്ന പ്രവണത ഇപ്പോൾ കൂടുതലാണ്.

സീറ്റ് ഇളക്കിമാറ്റിവച്ച് ബൈക്ക് ഓടിക്കുക, കാറുകൾ രുപമാറ്റം വരുത്തി ഓടിക്കുക എന്നിവ ഇപ്പോൾ കൂടി വരികയാണ്. ഇത് അപകടം കൂടാനും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാനും കാരണമാകുന്നു. സംസ്ഥാനത്ത് അനധികൃതമായി വാഹനങ്ങളുടെ രൂപമാറ്റം വരുത്തി നൽകുന്ന ഒരു ഗ്രൂപ്പ് തന്നെ പ്രവർത്തിക്കുന്നതായി മനസ്സിലാക്കുന്നു. പുതിയ പരിശോധനാരീതി അവരുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നത് പരിശോധനക്കെതിരെയുള്ള പ്രചരണത്തിന് ഒരു കാരണമെന്ന് കരുതുന്നു. ഓരോ വാഹനങ്ങൾക്കു० അത് രൂപകല്പന ചെയ്ത് നിർമ്മിക്കുന്ന ക०പനികൾ ഡിസൈൻ അപ്രൂവൽ എടുത്തിട്ടുണ്ട് സി ഐ ആർ ഐ / എ ആർ എ ഐ എന്നി ഏജൻസികളാണ് വാഹന ഡിസൈൻ ഇന്ത്യയിൽ അപ്രൂവൽ ചെയ്ത് നൽകുന്നത്. ഇത് പ്രകാരം രജിസ്റ്റർ ചെയ്ത വാഹനത്തിൻ്റെ രൂപം മാറ്റാൻ ആർക്കു० നിയമ പ്രകാരം അധികാരമില്ല എന്നത് എല്ലാപേരും മനസ്സിലാക്കേണ്ടതാണ്. മോട്ടോർ വാഹന വകുപ്പ് നിയമം ലംഘിച്ച് ഒരു പരിശോധനയു० നടത്തുന്നില്ല. എന്നാൽ നിയമ ലംഘനത്തിന് നേരെ കണ്ണടക്കാനു० വകുപ്പ് ഉദ്ദേശിക്കുന്നില്ല.

അതേ സമയം അലോയ് വീലിനും സ്റ്റിക്കർ ഒട്ടിച്ചതിനൂം കനത്ത പിഴ ഈടാക്കുന്ന വാർത്ത ശരിയല്ലെന്ന് ജോയിന്റ് ആർടിഒ കമ്മിഷണർ അറിയിച്ചു. അലോയ് വീൽ കൂടുതല് ആയി പുറത്തേക്ക് തള്ളി നിൽക്കുന്നത് എന്നിവയ്ക്ക് ആണ് പിഴ. ഗ്ലാസുകളിൽ സ്റ്റിക്കർ ഒട്ടിച്ച് മറയ്ക്കാൻ പാടില്ല. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top