തിരുവനന്തപുരം: സ്ത്രീകളെ അവഹേളിച്ച് യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമർശം നടത്തിയ വിജയ് പി.നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലെ മുറിയിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെ മുതൽ ലോഡ്ജിൽ ഇല്ലെന്ന് മറ്റ് മുറികളിൽ താമസിക്കുന്നവർ മ്യൂസിയം പൊലീസിനോട് പറഞ്ഞു.
വിജയ് പി നായർ പോലീസ് കസ്റ്റഡിയിൽ
By
September 28, 2020 5:56 pm