ന്യൂയോര്‍ക്ക്: കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു മുമ്പ് വരെ രാജ്യത്ത് ടോയ്ലറ്റ് ഇല്ലാത്ത വീടുകൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ലോകത്തുതന്നെ അങ്ങനെ നിരവധി ഭവനങ്ങൾ ഇപ്പോഴും ടോയ്ലറ്റ് ഇല്ലാതെ ഉണ്ട് എന്നാണ് ലഭിക്കുന്ന വിവരവും.നമ്മുടെയൊക്കെ വീടുകളിൽ ടോയ്ലറ്റ് നിർമ്മിക്കാൻ എത്ര രൂപ ചിലവാകും എന്ന് ആലോചിച്ചിട്ടുണ്ടോ? മികച്ച സൗകര്യങ്ങള്‍ ഉളളതാണെങ്കില്‍ ഒരു അൻപതിനായിരം രൂപ . അപ്പോള്‍ 170 കോടി രൂപ മുടക്കി ഒരു ടോയ്ലറ്റ് നിര്‍മ്മിച്ചാല്‍ എങ്ങനെയിരിക്കും? നാസയാണ് കോടികള്‍ മുടക്കി ടോയ്ലറ്റ് നിര്‍മ്മിക്കുന്നത്. ഭൂമിയിലെ ഉപയോഗത്തിനല്ല. ബഹിരാകാശ യാത്രക്കാര്‍ക്കുവേണ്ടിയാണ് ഇതൊരുക്കുന്നത്. നാളെ വെര്‍ജീനിയയിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് ബഹിരാകാശ യാത്രികര്‍ക്കുവേണ്ടിയുളള അവശ്യവസ്തുക്കളുമായി യാത്ര തിരിക്കുന്ന ബഹിരാകാശ വാഹനമായിരിക്കും പുതിയ ടോയ്ലറ്റ് സംവിധാനം അന്താരാഷ്ട്രാ ബഹിരാകാശ നിലയത്തിലെത്തെത്തിക്കുക. യൂണിവേഴ്സല്‍ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്നാണ് ടോയ്ലറ്റ് സംവിധാനത്തിന് നല്‍കിയിരിക്കുന്ന പേര്.
ഈ ടോയ്ലറ്റ് നിർമ്മിക്കാനുള്ള ചെലവ് 170 കോടി രൂപ,ഇത് പക്ഷേ ഭൂമിയിൽ ഉപയോഗിക്കാനല്ല
By
September 28, 2020 3:46 pm