Entertainment

40ഓളം സീരിയൽ താരങ്ങൾക്ക് കോവിഡ്,വാർത്തയിലെ യാഥാർഥ്യം അറിയാം

കൊച്ചി:കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സീരിയല്‍ ചിത്രീകരണം നേരത്തെ നിര്‍ത്തി വച്ചിരുന്നു. പിന്നീട് ഒരിടവേളയ്ക്ക് ശേഷം സീരിയല്‍ ചിത്രീകരണം പുനരാരംഭിക്കുക യായിരുന്നു. ഇപ്പോഴിതാ സീരിയല്‍ ലൊക്കേഷനുകളിലെ നാല്പതോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി വാർത്ത . അതേസമയം പ്രധാന താരങ്ങൾക്ക് ആർക്കും തന്നെ രോഗം ബാധിച്ചു എന്നത് ശരിയല്ല.ചാക്കോയും മേരിയും, കൂടത്തായി, ഞാനും നീയും എന്നീ മൂന്ന് ജനപ്രിയ സീരിയലുകളിലെ അണിയറ പ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സംബന്ധിച്ച് നൽകിയ അറിയിപ്പിൽ താരങ്ങളുടെ പേരും ഉൾപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.

കൊച്ചിയിൽ ഷൂട്ടിങ്ങ് നടക്കുന്ന ചാക്കോയും മേരിയും എന്ന സീരിയിലിൻ്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ 23 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ താരങ്ങൾ ആരും ഉൾപ്പെട്ടിട്ടില്ല. ഈ സീരിയലിന്റെ സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും ഉൾപ്പെടെ 25 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റീനിലാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ഗിരീഷ് കോന്നി സംവിധാനം ചെയ്യുന്ന കൂടത്തായി എന്ന സീരിയലിൻ്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. യൂണിറ്റിലെ ലൈറ്റ് മാനാണ് കോവിഡ‍് സ്ഥിരീകരിച്ചത്. 55 പേർക്ക് നടത്തിയ കോവിഡ് ടെസ്റ്റിൽ 54 പേരുടെയും ഫലം നെഗറ്റീവായി.

ഡോ. ജനാർദനൻ നിർമ്മാണവും സംവിധാനവും നിർവഹിക്കുന്ന നീയും ഞാനും എന്ന സീരിയലിൻ്റെ ലൊക്കേഷനിലെ ആറ്  പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ആർട്ട് അസിസ്റ്റൻ്റായിരുന്ന, പിന്നീട് സെറ്റിൽ വരാതിരുന്ന ഒരാൾക്ക് അസുഖമാണെന്ന് അറിഞ്ഞതിനെത്തുടർന്ന് എല്ലാവർക്കും ആന്റിജൻ ടെസ്റ്റ് നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് ആറ് പേരുടെ ഫലം നെഗറ്റീവായത്. ഈ സാഹചര്യത്തിൽ ഷൂട്ടിങ്ങ് നിർത്തിവയ്ക്കുകയും ലൊക്കേഷനിലെ മുഴുവൻ പേരേയും ക്വറന്റീനിലാക്കുകയും ചെയ്തതായി മലയാളം ടെലിവിഷൻ ഫ്രെട്ടേർണിറ്റി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top