പിണറായി: സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ പിണറായി കിഴക്കുംഭാഗത്താണ് സഹോദരങ്ങളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറമ്മല്‍ വീട്ടില്‍ സുകുമാരന്‍, രമേശന് എന്നിവരാണ് മരിച്ചത്. ഒരാള്‍ തൂങ്ങി മരിച്ച നിലയിലും ഒരാളെ കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പിണറായി പൊലീസ് അറിയിച്ചു.
സ്ഥിരമായി ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിയിരുന്ന ഇവരെ രണ്ടുദിവസമായി കാണാതായതിനെ തുടർന്ന് അന്വേഷണം നടത്തവേയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.