Breaking News

കേരള രാജ്യാന്തര ചലച്ചിത്രമേള 2021 ഫെബ്രുവരിയിൽ; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തുവിട്ടു

തിരുവനന്തപുരം : 25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരിയിൽ നടക്കും. ഡിസംബര്‍ മാസത്തില്‍ നടക്കാറുള്ള ചലച്ചിത്രമേള കോവിഡ് സാഹചര്യങ്ങളെ തുടർന്നാണ് അടുത്ത വർഷത്തേക്ക് മാറ്റിയത്. ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് മേള നടക്കുക.

ആ സമയത്തെ കോവിഡ് സാചര്യം പരിഗണിച്ചായിരിക്കും മേളയുടെ നടത്തിപ്പെന്ന് സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. മേളയുടെ മാർ​ഗനിർദേശങ്ങളും അക്കാദമി പുറത്ത് വിട്ടിട്ടുണ്ട്.

2019 സെപ്റ്റംബര്‍ ഒന്നിനും 2020 ഓഗസ്റ്റ് 31നും ഇടയില്‍ പൂര്‍ത്തീകരിച്ച ചിത്രങ്ങള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. എന്‍ട്രികള്‍ ഒക്ടോബര്‍ 31ന് ഉള്ളിൽ അയയ്ക്കണം. പ്രിവ്യൂ മെറ്റീരിയല്‍ നവംബര്‍ 2ന് മുന്‍പും അയച്ചിരിക്കണം.. തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പട്ടിക ഡിസംബര്‍ 10ന് പ്രസിദ്ധീകരിക്കും. സ്ക്രീനിംഗ് മെറ്റീരിയല്‍ സമര്‍പ്പിക്കേണ്ട അന്തിമ തീയ്യതി 2021 ജനുവരി 20 ആണ്.

ഫേസ്ബുക് പോസ്റ്റ്.

The 25th edition of the International Film Festival (IFFK) is slated to be held during 12-19 February 2021. The conduct of IFFK will be subject to the evolving situation of the global pandemic Covid19. The Festival will follow the guidelines of the Government of Kerala prevailing at that time.

The dates for the 25th IFFK are the following due to the Covid19 situation:
• Festival Dates: 12-19 February 2021
• Films Completed between 01 September 2019 and 31 August 2020 are eligible to apply.
• Deadline for Entry Submission: 31 October 2020
• Preview Material deadline: 02 November 2020
• Publishing of List of Selected Films: 10 December 2020
• Deadline for Submission of Screening Materials: 20 January 2021

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top