Breaking News

വീണ്ടും 3000 കടന്ന് കോവിഡ്, 3,215 പേർക്ക് കൂടി സ്ഥിരീകരിച്ചു;12 മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 3,215 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

2,532 പേർക്ക് രോഗമുക്തി.

3013 പേർക്ക് സമ്പർക്കം വഴി രോഗം.

ഇന്ന് 12 മരണം സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ:

തിരുവനന്തപുരം:656

കൊല്ലം:234

ആലപ്പുഴ:338

പത്തനംതിട്ട:146

കോട്ടയം:192

എറണാകുളം: 239

ഇടുക്കി:29

തൃശൂർ:188

മലപ്പുറം:348

പാലക്കാട്:136

കോഴിക്കോട്:260

കണ്ണൂർ:213

കാസർഗോഡ്:172

വയനാട്:64

മുഖ്യമന്ത്രിയുടെ വാക്കുകൾ:

ശാസ്ത്രം ബഹുദൂരം പുരോഗമിച്ച സാഹചര്യത്തിൽ മെച്ചപ്പെട്ട രീതിയിൽ രോഗത്തെ ചെറുക്കാൻ സാധിച്ചു. എന്നിട്ടും ഏതാണ്ട് മൂന്ന് കോടി പേർക്ക് രോഗം ബാധിച്ചു. 10 ലക്ഷം പേർ മരിച്ചു. ഇന്ത്യയിൽ 50 ലക്ഷം പേർ ഇതുവരെ രോഗികളായി. 80,000 പേർ മരിച്ചു. സ്പാനിഷ് ഫ്ലൂ പോലെ ഇതും അപ്രത്യക്ഷമായേക്കും. അഞ്ച് കോടി മനുഷ്യരുടെ ജീവനെടുത്ത ചരിത്രം ആവർത്തിക്കാതിരിക്കാൻ ഉത്തരവാദിത്തമുണ്ടെന്ന് മറക്കരുത്. മനുഷ്യ ജീവൻ രക്ഷിക്കാനുള്ള ചരിത്രപരമമായ കടമ സമൂഹമെന്ന നിലയിൽ നിറവേറ്റണം.

ഓരോ ആൾക്കും വലിയ ചുമമതലയാണ് ഉള്ളത്. സംസ്ഥാാനത്ത് പലയിടത്തും ജാഗ്രതക്കുറവ് കാണുന്നുണ്ട്. മഹാമാരിയെ ചെറുക്കാനുള്ള പ്രോട്ടോക്കോൾ പാലിക്കണം. ബ്രേക് ദി ചെയിൻ, മാസ്ക്, അകലം പാലിക്കൽ എല്ലാം ആവർത്തിക്കുന്നത് കൂടുതൽ അപകടം വരുത്താതിരിക്കാനാണ്. രോഗം പകരാതിരിക്കാനാണ്. മാസ്ക് ധരിക്കണമെന്ന് പൊതുധാരണ ഉണ്ട്. എന്നാൽ നിരവധി പേരെ മാസ്ക് ധരിക്കാതെ പിടടിക്കുന്നുണ്ട്. 5901 പേരെ ഇന്ന് ഇങ്ങനെ പിടികൂടി. ഒൻപത് പേർക്കെതിരെ ക്വാറന്റീൻ ലംഘിച്ചതിന് കേസെടുതത്തു. സ്വയം നിയന്ത്രണം പാലിക്കാൻ പലർക്കും മടി. തെറ്റായ പ്രചാരണവും നടക്കുന്നുണ്ട്.

ആശങ്ക തുടരുന്ന സ്ഥിതിയാണ്. രോഗവ്യാപനം അനിയന്ത്രിതമായെന്ന് വലിയ പ്രചാരണം ഉണ്ട്. മുൻകരുതൽ പാലിക്കുന്നതിൽ കാര്യമില്ലെന്നും വരുന്നിടത്ത് കാണാമെന്നും പ്രചാരണം ഉണ്ട്. ഇത് അപകടകരമാണ്. ഇപ്പോൾ രോഗവ്യാപനം വ‌ർധിച്ചിട്ടുണ്ട്. പക്ഷെ സമൂഹമെന്ന നിലയിൽ നല്ല നിലയിൽ പ്രതിരോധിക്കാനായിട്ടുണ്ട്.

അതിൽ നിന്ന് വേറിട്ട് നിൽക്കാനാവുന്നുണ്ട്. അത് പാലിച്ച ജാഗ്രതതയുടെ ഫലമായിട്ടാണ്. രോഗവ്യാപനത്തിന് ഇടയായ കാരണത്തിൽ സമ്പർക്കമാണ് പ്രധാനം. ഇതൊഴിവാക്കാനാണ് പ്രോട്ടോക്കോൾ പാലിക്കാൻ പറയുന്നത്. നല്ല രീതിയിൽ പാലിച്ചിട്ടുണ്ട്. എന്നാൽ കൂടിയത് ജാഗ്രതക്കുറവ് സംഭവിച്ചത് കൊണ്ടാണ്.

ഇപ്പോഴും അനിയന്ത്രിതമായ സാഹചര്യത്തിലല്ല. നിയന്ത്രിതമായ സാഹചര്യമാണ്. നേരത്തെ സ്വീകരിച്ച കൊവിഡ് മാനദണ്ഡം പാലിക്കണം. മുൻകരുതൽ പാലിക്കുന്നതിൽ അർത്ഥമില്ലെന്ന നിലപാടിലേക്ക് എത്തിയിട്ടില്ല. അനുഭവം കാണിക്കുന്നത് മുൻകരുതൽ ഗുണകരമായെന്നാണ്. മുൻകരുതൽ പാലിക്കാത്ത സ്ഥലത്ത് വർധനവുണ്ടായെന്നാണ്. മുൻകരുതലിന്റെ പ്രസക്തിയാണിത് കാണിക്കുന്നത്. 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top