ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 95,737 പേര്‍ക്ക്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. 1172 പേര് ഇന്നലെ മാത്രം വൈറസ് ബാധ മൂലം മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 75,000 കടന്നു.
ഇതുവരെ 44,65,864 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 91,90,18 ആണ് ആക്ടിവ് കേസുകള്‍. 347,1784 പേര് രോഗമുക്തി നേടി. ഇന്നലെ വരെ 75,062 പേരാണ് കോവിഡ് പിടിപെട്ടു മരിച്ചത്.
സെപ്റ്റംബര്‍ ഒന്‍പതു വരെ 5,29,34,433 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 11,29,756 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.