കോട്ടയം: ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് മരണം വരെ കഠിനതടവ് അനുഭവിക്കണമെന്ന് കോടതി വിധി. പ്രതി അര ലക്ഷം രൂപ പിഴയുമടക്കണം.
2018ല്‍ വെള്ളൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. അമ്മയുടെ മരണത്തിന് പിന്നാലെ പിതാവിന്റെ സംരക്ഷണതയിലായിരുന്നു പെണ്‍കുട്ടി. പ്രളയസമയത്ത് വീട് തകര്‍ന്നതോടെ കുട്ടിയും പിതാവും സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറ്റി.ഇവിടെവച്ച് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണായാണെന്ന വിവരം പുറത്തുവന്നത്.
പിതാവിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടി അന്തര്‍സംസ്ഥാന തൊഴിലാളിയുടെ പേരാണ് പൊലീസില്‍ പറഞ്ഞത്.
പൊലീസ് അന്തര്‍ സംസ്ഥാന തൊഴിലാളിയെ പ്രതിയാക്കി കേസെടുത്തു.തുടര്‍ന്ന്, എറണാകുളത്തെ നിര്‍ഭയ കേന്ദ്രത്തില്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടി തുറന്നുപറഞ്ഞത്.
കോട്ടയം സ്പെഷല്‍ പോക്സോ കോടതിയായ ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി-ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചത്. ‘വിക്ടിം കോമ്ബന്‍സേഷന്‍ ഫണ്ടി’ല്‍നിന്ന് പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിയില്‍ പറയുന്നു.