ഇടുക്കി:കട്ടപ്പനയില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തി. അവിവാഹിതയായ യുവതി രണ്ടു ദിവസം മുന്‍പാണ് ഹോസ്റ്റലില്‍ പ്രസവിച്ചത്. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് പരിക്കുള്ളതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. യുവതിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ അറസ്റ്റ് രേഖപ്പെടുത്തും.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഹോസ്റ്റലിന്റെ ശുചി മുറിയില്‍ യുവതി പ്രസവിച്ചത്. ഉച്ചയോടെ യുവതിയുടെ വീട്ടുകാര്‍ ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് വാര്ഡന് പോലും വിവരമറിയുന്നത്. യുവതി ഗര്‍ഭിണിയായിരുന്നെന്ന കാര്യം ഹോസ്റ്റലില്‍ ആര്‍ക്കും അറിയുമായിരുന്നില്ല.