Breaking News

സപ്ലൈകോ ഓണച്ചന്തകൾ ഇന്ന് മുതൽ: 30 ശതമാനം വരെ വിലക്കുറവ്; പ്രവർത്തനം കോവിഡ് പ്രോട്ടോകോൾ പാലിച്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ജില്ല ഓണച്ചചന്തകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. ഈ മാസം 3 വരെയാണ് ഓണചന്തകൾ പ്രവർത്തിക്കുക. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാവും പ്രവർത്തനം. കാണചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഓൺലൈൻ വഴിയാണ് ഉദ്ഘാടനം നിർവ്വഹിക്കുക.

ജില്ലാ ആസ്ഥാനങ്ങളിൽ റീജിയണൽ മാനേജർമാരുടെ മേൽനോട്ടത്തിലാണ് ചന്തകൾ നടക്കുക. പത്ത് മുതൽ ആറ് വരെയാണ് പ്രവർത്തന സമയം. അവധി ദിവസങ്ങളിലും ചന്തകൾ പ്രവർത്തിക്കും. ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് ഉൾപ്പെടെ മുപ്പത് ശതമാനം വരെ വിലക്കുറവുണ്ടാകും.

26 മുതലാണ് താലൂക്ക് ഓണചന്തകൾ ആരംഭിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top