കൊച്ചി: സംസ്ഥാനത്ത് നാല് കോവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് മരണം സംഭവിച്ചത്.
റൂറല്‍ എസ്പി ഓഫീസിലെ ഹെഡ് ക്ലാര്‍ക്ക് ഷഹീന് ബാബു, മാവൂര്‍ സ്വദേശി സുലു എന്നിവരാണ് കോഴിക്കോട്ട് മരിച്ചത്. സുലു കോവിഡ് ചികിത്സയില്‍ കഴിയുകയായിരുന്നു. ആലുവ സ്വദേശി സദാനന്ദന്, മൂത്തകുന്നം സ്വദേശി വൃന്ദ എന്നിവരാണ് എറണാകുളത്ത് മരിച്ചത്.
മൃതദേഹങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കും.