മലപ്പുറം:ഓൺലൈനിൽ ഫോൺ ഓർഡർ ചെയ്തു കിട്ടിയത് വെറും കടലാസ് അല്ലെങ്കിൽ കല്ല് എന്നൊക്കെ പരാതി കേട്ടിട്ട് ഞെട്ടിയവർ ഉണ്ടാകും. എന്നാൽ ഇത് കേൾക്കുമ്പോൾ അത്ഭുതപെടും.
1,400രൂപയുടെ പവര്‍ ബാങ്ക് ഓര്‍ഡര്‍ ചെയ്തപ്പോള്‍ 8,000 രൂപ വിലമതിക്കുന്ന ഫോണ്‍ ലഭിച്ച കാര്യമാണ് മലപ്പുറം കോട്ടക്കല്‍ എടരിക്കോട് സ്വദേശി നബീല്‍ നാഷിദിന് പറയാനുള്ളത്.
അബദ്ധം കെയോടെ തന്നെ ഓണ്‍ലൈന്‍ വില്പനക്കാരായ ആമസോണിനെ അറിയിച്ചപ്പോള്‍ സത്യസന്ധതയെ അവര്‍ അഭിനന്ദിച്ചു. ഒപ്പം, ആ ഫോണ്‍ താങ്കള്‍ തന്നെ ഉപയോഗിേച്ചാളൂ എന്ന ട്വീറ്റും മറുപടിയായി നല്കി.
പവര്‍ ബാങ്കിന് പകരം ലഭിച്ച ഫോണുമായി നബീല്‍ നാഷിദ്
ആഗസ്ത് 10 നാണ് ഷവോമിയുടെ 1,400രൂപ വിലയുള്ള 20,000 എം.എ.എച്ച് പവര്‍ ബാങ്കിന് നബീല്‍ ബുക്ക് ചെയ്തത്.
ആഗസ്ത് 15ന് പാഴ്സലായി സാധനം എത്തി. പെട്ടി പൊളിച്ചപ്പോള്‍ നബീല്‍ ഞെട്ടി. ഷവോമിയുടെ തന്നെ 8,000 രൂപ വിലമതിക്കുന്ന റെഡ് മി എട്ട് എ ഡ്യുവല്‍ എന്ന ഫോണായിരുന്നു അത്. സ്വാതന്ത്ര്യ ദിനത്തില്‍ ലഭിച്ച അപ്രതീക്ഷിത ‘സമ്മാന’ത്തിെന്‍െറ ഫോട്ടോ എടുത്ത് ഉടന്‍ തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ട്വീറ്റില്‍ ആമസോണിനെ ടാഗ് ചെയ്യുകയും ചെയ്തു.
തെറ്റ് പറ്റിയതില്‍ ക്ഷമാപണം നടത്തിയ ആമസോണ്‍, പാര്‍സല്‍ തിരിച്ചു നല്‍കാനുള്ള റിട്ടേണ്‍ പോളിസി ലിങ്ക് ട്വീറ്റ് ചെയ്തു. ഫോണ്‍ താങ്കള്‍ക്ക് തന്നെ ഉപയോഗിക്കുകയോ മറ്റാര്‍ക്കെങ്കിലും സംഭാവനചെയ്യുകയോ ചെയ്യാമെന്ന ട്വീറ്റും പിന്നാലെയെത്തി.