Breaking News

അന്തര്‍സംസ്ഥാന ബസ് സര്‍വീസ് പുനരാരംഭിക്കുന്നു;ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

തിരുവനന്തപുരം: ഓണക്കാലത്ത് അന്തര്‍ സംസ്ഥാന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള് പുനരാരംഭിക്കാനൊരുങ്ങി സര്‍ക്കാര്‍. ഓണ്‍ലൈനായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗതാഗത മന്ത്രി എ. കെ ശശീന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഓണത്തിനോടനുബന്ധിച്ച് ഇതര സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് നാട്ടിലേക്കെത്താനായാണ് ബസ് സര്‍വീസ് ആരംഭിക്കുന്നത്. ഇതിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായും ഗതാഗതമന്ത്രി പറഞ്ഞു. കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഇന്ന് മുതല്‍ കെ.എസ്.ആര്‍.ടി.സി റിസര്‍വേഷന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരിക്കും യാത്രയെന്നും മന്ത്രി അറിയിച്ചു. കര്‍ണാടകയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
‘എല്ലാ യാത്രക്കാരും കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതും യാത്രയ്ക്ക് മുമ്പ് കേരളത്തിലേക്കുള്ള യാത്രാ പാസ് കരുതേണ്ടതുമാണ്. ആവശ്യപ്പെട്ടാല്‍ അത് ഹാജരാക്കേണ്ടതുമാണ്. യാത്രക്കാര്‍ മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ പാലിക്കണം എന്നത് ഉറപ്പാക്കേണ്ടതാണ്,’ ഗതാഗത മന്ത്രി പറഞ്ഞു.

1 Comment

1 Comment

  1. Narayanan Chettiar S

    August 15, 2020 at 6:49 pm

    Why this relaxation when Covid causes r
    increasing ?
    Leet us wait for some more time.

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top