Latest News

കൊവിഡ് ബാധിച്ച് മരിക്കുന്നതിനു മുൻപ് ഡോ. ഐഷ കുറിച്ചത്’; പ്രചരിപ്പിക്കുന്നത് വ്യാജസന്ദേശം

കൊച്ചി:കണ്ണീരോർമ്മയായി.. ഡോക്ടർ ഐഷയ്ക്ക്

പ്രണാമം…

ഡോ. ഐഷയുടെ അവസാന സന്ദേശം

കോവിഡ് ബാധിച്ച് മരിക്കുന്നതിനു തൊട്ടുമുൻപ്
വെൻറിലേറ്ററിലേക്ക് മാറ്റപ്പെടുന്നതിന് തൊട്ടുമുമ്പ്….

ഈ സന്ദേശവും  കൊവിഡ് ബാധിച്ച് മരണപ്പെട്ടു എന്ന രീതിയിൽ ഡോക്ടർ ഐഷയുടെ ചിത്രവും കാണാത്തവർ ഉണ്ടാവില്ല.അതൊരു ട്വീറ്റിൻ്റെ മലയാള പരിഭാഷയായിരുന്നു. നമ്മളിൽ പലരുടെയും ടൈംലൈനിൽ ഈ വരികൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവും. വായിച്ച് നെടുവീർപ്പെട്ട് കൊറോണയെ നാല് ചീത്തയും വിളിച്ച് നമ്മളിൽ പലരും ഇത് പങ്കുവെക്കുകയും ചെയ്തിട്ടുണ്ടാവും.

എന്നാൽ, ഈ സന്ദേശവും ഡോക്ടർ ഐഷയുമൊക്കെ ആരോ ഒരാളുടെ/ഒരു സംഘത്തിൻ്റെ ഭാവന മാത്രമായിരുന്നു. അറ്റൻഷൻ സീക്കിംഗിൻ്റെ അസുഖമുള്ള ആരൊക്കെയോ പടച്ചു വിട്ട ഒരു കഥ മാത്രമായിരുന്നു ഡോ. ഐഷ.

കൊവിഡ് ഐസിയുവിൽ നിന്ന് ഇത്തരത്തിൽ ഒരു ചിത്രം പകർത്താൻ കഴിയില്ലെന്നത് ഒരു കാര്യം. മറ്റൊന്ന് ഡോ. ഐഷ എന്ന പേരിലുള്ള ട്വിറ്റർ ഹാൻഡിൽ ഇപ്പോൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലൊന്നും ഐഷ എന്ന് പേരുള്ള യുവ ഡോക്ടർ ഇന്ത്യയിൽ മരണപ്പെട്ടതായി വിവരങ്ങളില്ല. ചില മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ആദ്യം ഈ ചിത്രം പങ്കുവച്ചിട്ട് സംഗതി വ്യാജമെന്ന് അറിഞ്ഞതോടെ അത് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top