തിരുവനന്തപുരം: ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്കും കൂടെയുള്ള എട്ട് പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് എം.എല്‍.എ ബി. സത്യന് നിരീക്ഷണത്തില്‍ പോയി.
ഡി.വൈ.എസ്.പിയുടെ കൂടെ അവലോകന യോഗത്തില്‍ പങ്കെടുത്തതിനാലാണ് എം.എല്‍.എ നിരീക്ഷണത്തില്‍ പോയത്.
പൂന്തുറ പൊലീസ് സ്റ്റേഷനിലെ പുത്തന്‍പള്ളി സ്വദേശിയായ ഉദ്യോഗസ്ഥനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ള മൂന്ന് പൊലീസുകാരും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.
കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ രണ്ട് പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.