ജയ്പൂര്‍: ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ക്കാമെന്ന് സമ്മതിച്ച് ഗവര്‍ണര്‍ കല്‍രാജ് മിശ്ര. ആഗസ്റ്റ് 14 ന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാമെന്ന് മിശ്ര മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അറിയിച്ചു.
ഗെലോട്ട് നിയമസഭ വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ട് നാലാമത്തെ നിവേദനം നല്കിയ ശേഷമാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് തവണയാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഗെലോട്ട്, ഗവര്‍ണറെ സമീപിച്ചത
ഗവര്‍ണര്‍ വഴങ്ങി; രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം ആഗസ്റ്റ് 14 ന്
By
July 29, 2020 11:46 pm